വ്യാജ പ്രവൃത്തി പരിചയ രേഖകൾ; 27 നഴ്സുമാരെ ഖത്തർ പുറത്താക്കി

  1. Home
  2. International

വ്യാജ പ്രവൃത്തി പരിചയ രേഖകൾ; 27 നഴ്സുമാരെ ഖത്തർ പുറത്താക്കി

image


വ്യാജ പ്രവൃത്തി പരിചയ രേഖകൾ ഹാജരാക്കി നഴ്സിങ് ജോലി നേടിയ 27 പേരെ ഖത്തർ പുറത്താക്കി. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നതിന് ഇവർക്ക് ആജീവനാന്ത വിലക്കും ഏർപ്പെടുത്തി.

കഴിഞ്ഞ ആറ് മാസത്തിനിടെയാണ് 27 പേർ പിടിയിലായത്. ഉദ്യോഗാർഥികളുടെ രജിസ്‌ട്രേഷനും ലൈസൻസ് നടപടികളും പരിശോധിക്കുന്നതിനിടെയാണ് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തിയത്.

പ്രാഥമിക പരിശോധനയിൽ തന്നെ രേഖകളിലെ ക്രമക്കേട് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടപടികൾ പൂർത്തിയാക്കി ഇവരെ ഖത്തറിൽ നിന്ന് പുറത്താക്കുകയും രാജ്യത്തെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നതിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു