ആക്രമണ ഭീതി: ബഹ്‌റൈനിലെ സിറ്റി സെന്റർ താൽക്കാലികമായി അടച്ചുപൂട്ടി

  1. Home
  2. International

ആക്രമണ ഭീതി: ബഹ്‌റൈനിലെ സിറ്റി സെന്റർ താൽക്കാലികമായി അടച്ചുപൂട്ടി

bah


ആക്രമണ ഭീഷണിയെത്തുടർന്ന് ബഹ്‌റൈനിലെ പ്രശസ്തമായ ഷോപ്പിങ് കേന്ദ്രമായ സിറ്റി സെന്റർ താൽക്കാലികമായി അടച്ചുപൂട്ടി. സന്ദർശകരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് മാനേജ്‌മെന്റ് ഇത്തരമൊരു തീരുമാനമെടുത്തത്. നിലവിലെ സാഹചര്യത്തിൽ സുരക്ഷയ്ക്കും ആരോഗ്യത്തിനുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

മാൾ അടച്ചെങ്കിലും പൊതുജനങ്ങൾക്ക് അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി മാളിനുള്ളിലെ ഹൈപ്പർമാക്‌സ് അർദ്ധരാത്രി 12 മണി വരെ പ്രവർത്തിക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് മാൾ അടച്ചതെന്നും അതിനാൽ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. എല്ലാവരും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്.