ഫിഫ അണ്ടർ-17 ലോകകപ്പിന് മുന്നോടിയായുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ ഇന്ന് ഖത്തറിൽ
ഫിഫ അണ്ടർ-17 ലോകകപ്പിന് മുന്നോടിയായി വിവിധ രാജ്യങ്ങൾ പങ്കെടുക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ ഇന്ന് ഖത്തറിൽ നടക്കും. വൈകുന്നേരം 5.30-ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ കരുത്തരായ ദക്ഷിണ കൊറിയയെ സൗദി അറേബ്യ നേരിടും.
തുടർന്ന് വൈകുന്നേരം 5.45-ന് അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ആതിഥേയരായ ഖത്തർ ഓസ്ട്രേലിയയുമായി ഏറ്റുമുട്ടും.
കൂടാതെ നവംബർ 17-നും രണ്ട് സൗഹൃദ മത്സരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. അന്ന് വൈകുന്നേരം 5.00-ന് അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ ഖത്തർ ദക്ഷിണ കൊറിയയെയും, വൈകുന്നേരം 6.30-ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ സൗദി അറേബ്യ ഉസ്ബെക്കിസ്ഥാനെയും നേരിടും.
