ഫിഫ ലോകകപ്പ് 2034: റിയാദ് കിങ് ഫഹദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിന്റെ പ്രധാന നിർമാണ ഘട്ടം പൂർത്തിയായി

  1. Home
  2. International

ഫിഫ ലോകകപ്പ് 2034: റിയാദ് കിങ് ഫഹദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിന്റെ പ്രധാന നിർമാണ ഘട്ടം പൂർത്തിയായി

stadium


സൗദി അറേബ്യയിലെ റിയാദിലുള്ള കിങ് ഫഹദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിന്റെ പുനർനിർമാണത്തിൽ നിർണായക ഘട്ടം പൂർത്തിയായി. സ്റ്റേഡിയത്തിന് മുകളിലായി എല്ലാ ഗാലറികളിൽ നിന്നും 360 ഡിഗ്രി കോണിൽ മത്സരം കാണാൻ സഹായിക്കുന്ന കൂറ്റൻ ഡിസ്‌പ്ലേ സ്‌ക്രീൻ താങ്ങിനിർത്താനുള്ള സ്റ്റീൽ റിങ് വിജയകരമായി സ്ഥാപിച്ചു. 2027-ലെ എ.എഫ്.സി ഏഷ്യൻ കപ്പിനും 2034-ലെ ഫിഫ ലോകകപ്പിനും സ്റ്റേഡിയം വേദിയാകും.

പഴയ ടെന്റ് രൂപത്തിലുള്ള മേൽക്കൂരയുടെ തനിമ നിലനിർത്തി, അത്‌ലറ്റിക്‌സ് ട്രാക്ക് നീക്കംചെയ്ത് ഫുട്‌ബോൾ മാത്രമായി മാറ്റി ആധുനിക സാങ്കേതികവിദ്യയോടെയാണ് നിർമാണം. 1987-ൽ നിർമിച്ച സ്റ്റേഡിയത്തിന്റെ സീറ്റിങ് ശേഷി 68,000-ത്തിൽ നിന്ന് 72,000 ആയി ഉയർത്തും. സൗദി ബിൻലാദിൻ ഗ്രൂപ്പ് നിർമിക്കുന്ന ഈ പദ്ധതിയുടെ ചെലവ് ഏകദേശം ഒരു ബില്യൺ ഡോളറാണ്. ഈ വർഷം അവസാനത്തോടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.