ഫിഫ ലോകകപ്പ്: വ്യാജ സ്ട്രീമിങ് ലിങ്കുകൾക്കെതിരെ ഡിജിറ്റൽ ദുബായുടെ മുന്നറിയിപ്പ്

  1. Home
  2. International

ഫിഫ ലോകകപ്പ്: വ്യാജ സ്ട്രീമിങ് ലിങ്കുകൾക്കെതിരെ ഡിജിറ്റൽ ദുബായുടെ മുന്നറിയിപ്പ്

fifa


ഫിഫ ലോകകപ്പ് മത്സരങ്ങൾ ഓൺലൈനായി കാണാൻ വ്യാജ സ്ട്രീമിങ് ലിങ്കുകൾ ഉപയോഗിക്കരുതെന്ന് ഡിജിറ്റൽ ദുബായ് ഫുട്ബോൾ ആരാധകർക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം അനധികൃത ലിങ്കുകൾ സൈബർ തട്ടിപ്പുകൾക്കും വ്യക്തിഗത വിവരങ്ങൾ ചോരുന്നതിനും കാരണമായേക്കാം. കൂടാതെ, ഫോണിലോ കമ്പ്യൂട്ടറിലോ ഹാനികരമായ സോഫ്റ്റ്‌വെയറുകൾ (മാൽവെയർ) പ്രവേശിക്കാനും ഇത് ഇടയാക്കും.

മത്സരങ്ങൾ കാണാനുള്ള ആവേശത്തിൽ ഡിജിറ്റൽ കെണികളിൽ വീഴരുതെന്ന് അധികൃതർ സോഷ്യൽ മീഡിയയിലൂടെ ഓർമ്മിപ്പിച്ചു. ഈ വ്യാജ ലിങ്കുകൾ ഉപഭോക്താക്കളെ എത്തിക്കുന്നത് തട്ടിപ്പ് വെബ്‌സൈറ്റുകളിലേക്കാണ്. ഇവ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വ്യക്തിഗത ഡാറ്റയും അപഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ഡിജിറ്റൽ ദുബായ് വ്യക്തമാക്കി.