നിയമം ലംഘിച്ച് റോഡ് മുറിച്ചുകടന്നാൽ പിഴ ഉറപ്പ്; 8,938 പേർക്കെതിരെ നടപടിയെടുത്ത് കുവൈത്ത്
കുവൈറ്റിൽ അനധികൃതമായി റോഡ് മുറിച്ചുകടന്നതിന് കഴിഞ്ഞ ഒരു വർഷത്തിനിടെ 8,938 പേർക്ക് ട്രാഫിക് നിയമലംഘന പിഴ ചുമത്തിയതായി ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു.2025 ഏപ്രിൽ 22 മുതൽ 2026 ഏപ്രിൽ 22 വരെയുള്ള കാലയളവിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത് എന്ന് ട്രാഫിക് റെഗുലേഷൻ അസിസ്റ്റന്റ്‌റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ബദർ അൽ-ഖത്താൻ വ്യക്തമാക്കി. 'സുരക്ഷിതമായി പാത മുറിച്ചുകടക്കൂ' എന്ന പ്രമേയത്തിൽ നടന്ന ജിസിസി ട്രാഫിക് വീക്കിന്റെ സമാപന ചടങ്ങിൽ സംസാരിക്കുന്നതിനിടെ ഡ്രൈവർമാരും കാൽനടയാത്രക്കാരും ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഓർമ്മിപ്പിച്ചു. റോഡ് സുരക്ഷ വ്യക്തിഗത ബോധവൽക്കരണത്തിൽ നിന്നാണ് ആരംഭിക്കുന്നതെന്നും സമൂഹത്തിന്റെ സുരക്ഷയിൽ അവസാനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
റോഡ് അനധികൃതമായി മുറിച്ചുകടക്കുന്നത് അപകടകരമാണെന്നും നിയമലംഘകർക്ക് 20 മുതൽ 75 കുവൈത്തി ദിനാർ വരെ പിഴ ഈടാക്കാമെന്നും ജനറൽ ട്രാഫിക് വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. നിശ്ചിത പാതകൾ ഒഴിവാക്കി റോഡ് മുറിച്ചുകടക്കുന്നത് ജീവൻ അപകടത്തിലാക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു. നിശ്ചിത പാതകൾ ഒഴിവാക്കി റോഡ് മുറിച്ചുകടക്കുന്നതിന് 20 മുതൽ 75 കുവൈത്തി ദിനാർ വരെ പിഴ ഈടാക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യാത്രയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കുക, സിഗ്‌നലുകൾ പാലിക്കുക, ഇരുവശവും പരിശോധിക്കുക തുടങ്ങിയ നിർദേശങ്ങളും അധികൃതർ ഓർമ്മിപ്പിച്ചു
