ഒമാൻ തീരത്ത് കപ്പലുകളിൽ തീപിടിത്തവും സ്ഫോടനവും; കടലിൽ നിരീക്ഷണം ശക്തമാക്കി പരിസ്ഥിതി അതോറിറ്റി

  1. Home
  2. International

ഒമാൻ തീരത്ത് കപ്പലുകളിൽ തീപിടിത്തവും സ്ഫോടനവും; കടലിൽ നിരീക്ഷണം ശക്തമാക്കി പരിസ്ഥിതി അതോറിറ്റി

oman


ഒമാൻ തീരത്തിന് സമീപം രണ്ട് കപ്പലുകളിൽ സ്ഫോടനവും തീപിടിത്തവും ഉണ്ടായെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ കടലിലും സമീപ ജലാശയങ്ങളിലും നിരീക്ഷണം ശക്തമാക്കിയതായി ഒമാൻ പരിസ്ഥിതി അതോറിറ്റി. സംഭവത്തിൽ പാരിസ്ഥിതിക ആഘാതങ്ങളുണ്ടോയെന്ന് വിലയിരുത്താൻ വിവിധ സർക്കാർ ഏജൻസികളുമായി ചേർന്ന് നടപടികൾ ഏകോപിപ്പിച്ചു വരികയാണ്.

വടക്കൻ ഒമാൻ കടലിൽ, ഖസബിന് വടക്കുകിഴക്കായി ടാങ്കറിൽ സ്ഫോടനവും ലിമയ്ക്ക് സമീപം കപ്പലിൽ അജ്ഞാത വസ്തു ഇടിച്ചതായും യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉപഗ്രഹ ചിത്രങ്ങളും സാങ്കേതിക ഉപകരണങ്ങളും ഉപയോഗിച്ചാണ് നിരീക്ഷണം നടക്കുന്നത്. ഇതുവരെ പാരിസ്ഥിതിക പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും പ്രദേശം കനത്ത ജാഗ്രതയിലാണ്. ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കാനും സംശയകരമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാനും അധികൃതർ നിർദേശിച്ചു.