സമൈൽ ഫ്യുവൽ സ്റ്റേഷനിലുണ്ടായ തീപിടിത്തം: സേവനങ്ങൾ ഉടൻ പുനരാരംഭിക്കുമെന്ന് അൽ മഹ

  1. Home
  2. International

സമൈൽ ഫ്യുവൽ സ്റ്റേഷനിലുണ്ടായ തീപിടിത്തം: സേവനങ്ങൾ ഉടൻ പുനരാരംഭിക്കുമെന്ന് അൽ മഹ

smile fuel station


സമൈലിലെ അൽ മഹ പെട്രോളിയം ഫ്യുവൽ സ്റ്റേഷനിലുണ്ടായ തീപിടിത്തത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച ഇന്ധന വിതരണം ഏതാനും ദിവസങ്ങൾക്കുള്ളിൽ പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഇന്ധനം നിറയ്ക്കാനെത്തിയ വാഹനത്തിന് തീപിടിച്ചതിനെ തുടർന്നാണ് ഇൻന്ധന വിതരണം താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നത്.

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തത്തിന് പിന്നാലെ ഇന്ധന സ്റ്റേഷനിൽ ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. കൂടാതെ അപകടത്തിൽ സംഭവിച്ച നാശനഷ്ടങ്ങൾ വിലയിരുത്തി വരുന്നു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പൂർണമായും ഉറപ്പുവരുത്തിയ ശേഷമായിരിക്കും പമ്പ് വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുക.

ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും പൊതുസമൂഹത്തിന്റെയും സുരക്ഷയ്ക്കാണ് കമ്പനി പ്രഥമ പരിഗണന നൽകുന്നതെന്ന് അൽ മഹ വ്യക്തമാക്കി.