ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിലെ വസ്ത്ര വ്യാപാര ഗോഡൗണിൽ തീപിടിത്തം

  1. Home
  2. International

ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിലെ വസ്ത്ര വ്യാപാര ഗോഡൗണിൽ തീപിടിത്തം

sharjah


ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 10-ലെ വസ്ത്ര വ്യാപാര ഗോഡൗണിൽ തിങ്കളാഴ്ച ഉച്ചയോടെ വൻ തീപിടിത്തമുണ്ടായി. ഉച്ചയ്ക്ക് 12:51-ഓടെയാണ് അപകടത്തെക്കുറിച്ചുള്ള വിവരം അധികൃതർക്ക് ലഭിക്കുന്നത്. ഷാർജ സിവിൽ ഡിഫൻസ് ടീമുകളും ഷാർജ പൊലീസിലെ പ്രത്യേക വിഭാഗങ്ങളും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. വസ്ത്രങ്ങൾ വൻതോതിൽ സൂക്ഷിച്ചിരുന്ന ഗോഡൗൺ ആയതിനാൽ തീ അതിവേഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് രക്ഷാസേന.

സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാനായി അഗ്നിശമന സേനാംഗങ്ങൾ പ്രദേശത്ത് കനത്ത സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലോ മറ്റോ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക വിവരങ്ങൾക്കായി സർക്കാർ സ്രോതസ്സുകളെയും അംഗീകൃത വാർത്താ ചാനലുകളെയും മാത്രം ആശ്രയിക്കണമെന്നും ഷാർജ പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അപകടത്തിന്റെ കാരണത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.