മംഗഫിൽ അപ്പാർട്ട്മെന്റിൽ തീപിടിത്തം; രണ്ടുപേർക്ക് പരിക്ക്
കുവൈത്തിലെ മംഗഫിൽ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. വിവരം ലഭിച്ച ഉടൻ മംഗഫ് സെൻട്രൽ, ഫഹാഹീൽ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ സംഘങ്ങൾ സ്ഥലത്തെത്തി ആളുകളെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു.
പരിക്കേറ്റവർക്ക് അടിയന്തര പ്രാഥമിക ചികിത്സ നൽകിയതായും, തീ വൈകാതെ അണച്ചതായും അഗ്നിശമന സേന വ്യക്തമാക്കി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
