ജിദ്ദയിൽ ഫ്ലാറ്റിലെ അടുക്കളയിൽ തീപിടിത്തം; ആർക്കും പരിക്കില്ല

  1. Home
  2. International

ജിദ്ദയിൽ ഫ്ലാറ്റിലെ അടുക്കളയിൽ തീപിടിത്തം; ആർക്കും പരിക്കില്ല

JEDDAH


സൗദി അറേബ്യയിലെ ജിദ്ദ നഗര പരിധിയിലുള്ള താമസകെട്ടിടത്തിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരുടെ സമയബന്ധിതമായ ഇടപെടലിനെ തുടർന്ന് പൂർണ്ണമായി അണച്ചു. ജിദ്ദ അൽ വാഹ ഡിസ്ട്രിക്ടിലെ ഒരു ഫ്ലാറ്റിന്റെ അടുക്കളയിലായിരുന്നു അപകടം. തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സിവിൽ ഡിഫൻസ് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

നിയന്ത്രണ റൂമിൽ വിവരമ ലഭിച്ചയുടൻ തന്നെ അത്യാധുനിക സജ്ജീകരണങ്ങളോടെ സിവിൽ ഡിഫൻസ് അഗ്നിശമന സേനാ യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. ഫ്ലാറ്റിന്റെ മറ്റ് ഭാഗങ്ങളിലേക്കും കെട്ടിടത്തിലെ മറ്റ് ഫ്ലാറ്റുകളിലേക്കും തീ പടരുന്നതിന് മുൻപ് തന്നെ ചുരുങ്ങിയ സമയത്തിനുള്ളിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സേനാംഗങ്ങൾക്ക് സാധിച്ചു.

തീ അണച്ചതിന് ശേഷം കെട്ടിടത്തിനുള്ളിൽ മാരകമായ രീതിയിൽ കെട്ടിക്കിടന്ന പുക പുറന്തള്ളുന്നതിനായുള്ള വെന്റിലേഷൻ നടപടികൾ സിവിൽ ഡിഫൻസ് സംഘം വിജയകരമായി പൂർത്തിയാക്കി. തുടർന്ന് മറ്റ് അപകടസാധ്യതകളോ ഗ്യാസ് ചോർച്ചയോ ഇല്ലെന്ന് ഉറപ്പുവരുത്താൻ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ഫ്ലാറ്റിൽ വിശദമായ സുരക്ഷാ പരിശോധനയും നടത്തി.