കുവൈത്തിൽ രണ്ടു വീടുകളിൽ തീപിടിത്തം; മൂന്നു പേർക്ക് പരിക്ക്

  1. Home
  2. International

കുവൈത്തിൽ രണ്ടു വീടുകളിൽ തീപിടിത്തം; മൂന്നു പേർക്ക് പരിക്ക്

kuwait


കുവൈത്തിൽ രണ്ടു വീടുകളിലുണ്ടായ തീപിടിത്തത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ അബ്ദുള്ള അൽ മുബാറക് മേഖലയിലാണ് ആദ്യ സംഭവമുണ്ടായത്. വീടിനുള്ളിലെ ഒരു മുറിയിൽ നിന്ന് പടർന്ന തീ ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേന നിയന്ത്രണവിധേയമാക്കി.

ഇവിടെ പരിക്കേറ്റ രണ്ടു പേർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കി. സുമൂദ്, ഇസ്തിഖ്ലാൽ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

ബുധനാഴ്ച തന്നെ സബാഹ് അൽ സാലിം പ്രദേശത്തെ മറ്റൊരു വീട്ടിലും തീപിടിത്തമുണ്ടായി. ഇവിടെ ഒരാൾക്ക് പരിക്കേറ്റു. ഖുറൈൻ, സബാഹ് അൽ സാലിം എന്നിവിടങ്ങളിലെ ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.