കുവൈത്തിൽ ജനങ്ങൾക്കായി വാട്‌സ്ആപ്പ് സേവനം ആരംഭിച്ച് ഫയർ ഫോഴ്‌സ്
പൊതുജനങ്ങളുടെ അന്വേഷണങ്ങളും നിർദേശങ്ങളും അറിയിക്കുന്നതിനായി കുവൈത്ത് ഫയർ ഫോഴ്‌സ് ഔദ്യോഗിക വാട്‌സ്ആപ്പ് സേവനത്തിന് തുടക്കമിട്ടു. രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും ഇനി മുതൽ 65914431 എന്ന നമ്പറിൽ വാട്‌സ്ആപ്പ് വഴി ഫയർ ഫോഴ്‌സുമായി ബന്ധപ്പെടാവുന്നതാണ്.
അന്വേഷണങ്ങളും അഭിപ്രായങ്ങളും പരാതികളും നിർദേശങ്ങളും പൊതുജനങ്ങൾക്ക് ഈ നമ്പറിലൂടെ പങ്കുവെക്കാം. ലഭിക്കുന്ന വിവരങ്ങൾ അതാത് വകുപ്പുകളിലെ അധികൃതർക്ക് കൈമാറി ആവശ്യമായ തുടർനടപടികൾ വേഗത്തിൽ സ്വീകരിക്കും. ആശയവിനിമയം കൂടുതൽ എളുപ്പമാക്കാൻ സജ്ജമാക്കിയ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജനറൽ ഫയർ ഫോഴ്‌സ് അഭ്യർത്ഥിച്ചു.
