റിയാദ്-കൊച്ചി റൂട്ടിൽ നേരിട്ടുള്ള വിമാന സർവീസുമായി ഫ്ലൈനാസ്; സെപ്റ്റംബർ രണ്ട് മുതൽ സർവീസ് ആരംഭിക്കും

  1. Home
  2. International

റിയാദ്-കൊച്ചി റൂട്ടിൽ നേരിട്ടുള്ള വിമാന സർവീസുമായി ഫ്ലൈനാസ്; സെപ്റ്റംബർ രണ്ട് മുതൽ സർവീസ് ആരംഭിക്കും

flynas


സൗദി അറേബ്യയുടെ ബജറ്റ് എയർലൈനായ ഫ്ലൈനാസ് റിയാദിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ രണ്ട് മുതൽ ആരംഭിക്കുന്ന ഈ സർവീസ് ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലാണ് (ഞായർ, ബുധൻ, വെള്ളി) ലഭ്യമാകുക. പുതിയ റൂട്ടിലേക്കുള്ള ടിക്കറ്റ് ബുക്കിങ് നിലവിൽ ആരംഭിച്ചിട്ടുണ്ട്.

രാത്രി 10:00-ന് റിയാദിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 5:50-ന് കൊച്ചിയിലെത്തും. തിരികെ കൊച്ചിയിൽ നിന്ന് രാവിലെ 6:50-ന് പുറപ്പെട്ട് 9:30-ന് റിയാദിലെത്തും. മധ്യകേരളത്തിൽ നിന്നും തെക്കൻ ജില്ലകളിൽ നിന്നുമുള്ള പ്രവാസികൾക്ക് പുതിയ സർവീസ് ഏറെ പ്രയോജനപ്പെടും.

ഇതിനുപുറമേ, ഒക്ടോബർ മുതൽ എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരം-റിയാദ് സെക്ടറിലും ആഴ്ചയിൽ മൂന്ന് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്.