മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് അബൂദബിയിൽ സൗജന്യ ബസ് യാത്ര

  1. Home
  2. International

മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് അബൂദബിയിൽ സൗജന്യ ബസ് യാത്ര

abudhabi bus


പൊതുവിദ്യാലയങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് ഒരു വർഷത്തേക്ക് സൗജന്യ ബസ് യാത്രാ സൗകര്യം പ്രഖ്യാപിച്ച് അബൂദബി. പൊതുഗതാഗതത്തിനായി ഉപയോഗിക്കുന്ന ഹാഫിലാത്ത് കാർഡാണ് അർഹരായ വിദ്യാർഥികൾക്ക് സൗജന്യമായി നൽകുക.

കഴിഞ്ഞ അധ്യയനവർഷം 95 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടി വിജയിച്ച ഹൈസ്‌കൂൾ വിദ്യാർഥികൾക്കാണ് ആനുകൂല്യം ലഭിക്കുക. അബൂദബിയിലെ പ്രാദേശിക ബസുകളിലും അന്തർനഗര ബസുകളിലും ഇവർക്ക് സൗജന്യമായി യാത്ര ചെയ്യാം.

വിദ്യാർഥികളുടെ മികച്ച അക്കാദമിക് പ്രകടനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അബൂദബി മൊബിലിറ്റിയുടെ നടപടി.