ദുബായിൽ വെള്ളിയാഴ്ച സൗജന്യ പാർക്കിങ്; പൊതുഗതാഗത സമയക്രമത്തിലും മാറ്റം

  1. Home
  2. International

ദുബായിൽ വെള്ളിയാഴ്ച സൗജന്യ പാർക്കിങ്; പൊതുഗതാഗത സമയക്രമത്തിലും മാറ്റം

dubai


ദുബായിൽ ഈമാസം 28-ന് സൗജന്യ വാഹന പാർക്കിങ് അനുവദിച്ചു. നബിദിനത്തോടനുബന്ധിച്ചുള്ള പൊതു അവധിയുടെ ഭാഗമായാണ് വെള്ളിയാഴ്ച പാർക്കിങ് സൗജന്യമാക്കിയത്.

പൊതുഗതാഗത സംവിധാനങ്ങളുടെയും ആർടിഎ ഓഫീസുകളുടേയും പുതുക്കിയ പ്രവർത്തന സമയം പ്രഖ്യാപിച്ചിട്ടണ്ട്. ദുബായ് മെട്രോ രാവിലെ 5 മുതൽ പിറ്റേന്ന് പുലർച്ചെ 1 വരെ സർവീസ് നടത്തും. ദുബായ് ട്രാം രാവിലെ 6 മുതലാണ് സർവീസ് ആരംഭിക്കുക.

അതേസമയം, ചില ബസ് റൂട്ടുകളിലെ സർവീസുകളിൽ മാറ്റമുണ്ടാകും. യാത്രയ്ക്ക് മുമ്പ് ഔദ്യോഗിക മൊബൈൽ ആപ്പ് പരിശോധിച്ച് പുതുക്കിയ സമയക്രമം ഉറപ്പാക്കണമെന്ന് ആർടിഎ നിർദേശിച്ചു.