യുഎഇയിൽ സെപ്റ്റംബറിലെ ഇന്ധനവില പ്രഖ്യാപിച്ചു

  1. Home
  2. International

യുഎഇയിൽ സെപ്റ്റംബറിലെ ഇന്ധനവില പ്രഖ്യാപിച്ചു

PETROL


യുഎഇയിൽ സെപ്റ്റംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. ഓഗസ്റ്റിനെ അപേക്ഷിച്ച് പെട്രോൾ, ഡീസൽ നിരക്കുകൾ വർധിച്ചു.

സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.80 ദിർഹമാണ് പുതിയ നിരക്ക്. സ്‌പെഷ്യൽ 95ന് 3.69 ദിർഹവും, ഇ-പ്ലസ് 91ന് 3.61 ദിർഹവും നൽകണം. ഡീസൽ വില 4.30 ദിർഹമായി ഉയർന്നു.

ഓഗസ്റ്റിൽ സൂപ്പർ 98ന് 3.60 ദിർഹവും സ്‌പെഷ്യൽ 95ന് 3.49 ദിർഹവും ഇ-പ്ലസ് 91ന് 3.41 ദിർഹവും ഡീസലിന് 3.80 ദിർഹവുമായിരുന്നു വില.

ആഗോള ഊർജവിപണിയിലെ വിലവ്യതിയാനങ്ങൾക്ക് അനുസരിച്ചാണ് യുഎഇയിൽ ഓരോ മാസവും ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നത്.