ഫുജൈറ വാഹനാപകടം: മരിച്ചവരിൽ 4 ഇന്ത്യക്കാരെന്ന് യുഎഇ ആഭ്യന്തരമന്ത്രാലയം; 7 ഇന്ത്യക്കാർക്ക് പരിക്ക്

  1. Home
  2. International

ഫുജൈറ വാഹനാപകടം: മരിച്ചവരിൽ 4 ഇന്ത്യക്കാരെന്ന് യുഎഇ ആഭ്യന്തരമന്ത്രാലയം; 7 ഇന്ത്യക്കാർക്ക് പരിക്ക്

accident


ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച 14 പേരിൽ നാല് പേർ ഇന്ത്യക്കാരാണെന്ന് യുഎഇ ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. അപകടത്തിൽ പരിക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാർ ഉൾപ്പെടുന്നതായും മന്ത്രാലയം വ്യക്തമാക്കി.

മരണപ്പെട്ടവരിൽ ബാക്കി 10 പേർ യുഎഇ സ്വദേശികളാണ്. അപകടത്തിൽ ആകെ 30 പേർക്കാണ് പരിക്കേറ്റത്. ഇതിൽ ഏഴ് ഇന്ത്യക്കാരെ കൂടാതെ എട്ട് യുഎഇ സ്വദേശികൾ, ആറ് ഒമാൻ പൗരന്മാർ, മൂന്ന് ഈജിപ്ത് സ്വദേശികൾ, രണ്ട് പാകിസ്താൻ പൗരന്മാർ, രണ്ട് ബ്രസീൽ സ്വദേശികൾ, രണ്ട് ജോർദാൻ പൗരന്മാർ എന്നിവരും ഉൾപ്പെടുന്നു.

മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് വ്യത്യസ്ത അപകടങ്ങളാണ് സംഭവിച്ചത്. നിർത്തിയിട്ടിരുന്ന ട്രക്കിൽ മറ്റൊരു വാഹനം ഇടിച്ചാണ് ആദ്യ അപകടമുണ്ടായത്. രണ്ട് കണ്ടെയ്നറുകളുമായി എത്തിയ ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ച് മറ്റ് വാഹനങ്ങൾക്ക് മുകളിലേക്ക് മറിഞ്ഞാണ് രണ്ടാമത്തെ വൻ അപകടം ഉണ്ടായത്. ആകെ 23 വാഹനങ്ങൾ ഉൾപ്പെട്ട ഈ അപകടത്തിലാണ് 14 പേർക്ക് ജീവൻ നഷ്ടമായത്.