ചെസ്സിൻ്റെ ലോകവേദിയാവാൻ ഫുജൈറ

  1. Home
  2. International

ചെസ്സിൻ്റെ ലോകവേദിയാവാൻ ഫുജൈറ

image


അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷന്റെ 2027-ലെ ലോക ജൂനിയർ അണ്ടർ-20 ചെസ്സ് ചാമ്പ്യൻഷിപ്പിന് യു.എ.ഇയിലെ ഫുജൈറ വേദിയാകുന്നു.ചാമ്പ്യൻഷിപ്പ് നടത്തുന്നതിനുള്ള സംഘാടന അവകാശം ഫുജൈറ ചെസ് ആൻഡ് കൾച്ചറൽ ക്ലബ്ബിനാണ് ഫിഡെ അനുവദിച്ചു നൽകിയത്. കായികരംഗത്ത് യു.എ.ഇയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്ന സുപ്രധാന നാഴികക്കല്ലാണിത്.

ഫിഡെയുടെ സ്‌പെഷ്യൽ ടാസ്‌ക് ഡയറക്ടറും ഈവന്റ്‌സ് കമ്മീഷൻ ചെയർമാനുമായ അകാക്കി ഇയാഷ്വിലിയുടെ നേതൃത്വത്തിലുള്ള സംഘം ഫുജൈറ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. എമിറേറ്റിന്റെ സംഘാടന ശേഷി, കായിക സൗകര്യങ്ങൾ, ഫുജൈറ ചെസ് ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ സജ്ജീകരണങ്ങൾ എന്നിവ നേരിട്ട് വിലയിരുത്തിയ ശേഷമാണ് ഫിഡെ ഔദ്യോഗിക തീരുമാനമെടുത്തത്.

ഫുജൈറയിലെ മികച്ച അടിസ്ഥാനസൗകര്യങ്ങളും ആധുനിക കായിക സൗകര്യങ്ങളും മുൻനിർത്തിയാണ് ടൂർണമെന്റ് വേദി അനുവദിച്ചത്. ഫുജൈറ ചെസ് ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ പുതിയ ആസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹാളുകൾ, ആധുനിക സാങ്കേതിക സൗകര്യങ്ങൾ, പരിചയസമ്പന്നരായ സംഘാടക സമിതി എന്നിവ സജ്ജമാണ്. കൂടാതെ, എമിറേറ്റിന്റെ സമാനതകളില്ലാത്ത ആതിഥേയത്വ സൗകര്യങ്ങളും ഈ നേട്ടത്തിന് സഹായകമായി.