ഗൾഫിലെ മികച്ച സർക്കാർ എച്ച്ആർ ടീമിനുള്ള പുരസ്‌കാരം ജി.ഡി.ആർ.എഫ്.എ ദുബായിക്ക്

  1. Home
  2. International

ഗൾഫിലെ മികച്ച സർക്കാർ എച്ച്ആർ ടീമിനുള്ള പുരസ്‌കാരം ജി.ഡി.ആർ.എഫ്.എ ദുബായിക്ക്

gdrfa


ഗൾഫ് മേഖലയിലെ മികച്ച സർക്കാർ എച്ച്ആർ ടീമിനുള്ള പുരസ്‌കാരം ജി.ഡി.ആർ.എഫ്.എ ദുബായ് നേടി. ‘ജി.സി.സി ഗവൺമെന്റ് എച്ച്ആർ ആൻഡ് യൂത്ത് അവാർഡ്‌സ് 2026’ൽ പൊതുമേഖലാ–സർക്കാർ വിഭാഗത്തിലാണ് ഈ നേട്ടം. ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കാനും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും നടപ്പാക്കിയ മാറ്റങ്ങളാണ് സ്ഥാപനത്തെ അവാർഡിന് അർഹമാക്കിയത്.

'ദി ഇക്കണോമിക് ടൈംസ് ഹ്യൂമൻ ക്യാപിറ്റൽ അവാർഡ്‌സ് മെന 2026’ൽ ‘ഗവൺമെന്റ് വർക്ക്‌ഫോഴ്‌സ് ഇന്റലിജൻസ് സിസ്റ്റം’ പദ്ധതിക്ക് ഗോൾഡ് മെഡൽ ലഭിച്ചതിനു പിന്നാലെയാണ് ഈ പുതിയ അംഗീകാരം. ഓർഗനൈസേഷനൽ സ്ട്രക്‌ചേഴ്‌സ് ബ്രാഞ്ച് തയ്യാറാക്കിയ ‘ഓർഗനൈസേഷനൽ സ്ട്രക്‌ചർ മാനേജ്‌മെന്റ് ഗൈഡ് 2024’ അടിസ്ഥാനമാക്കിയാണ് എച്ച്ആർ വിഭാഗം പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ജീവനക്കാരിൽ നിക്ഷേപിക്കുമ്പോഴാണ് സ്ഥാപനമികവിന് അടിത്തറയിടുന്നതെന്ന് ജി.ഡി.ആർ.എഫ്.എ ദുബായ് എച്ച്ആർ, ധനകാര്യ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ അവദ് മുഹമ്മദ് അൽ ഔവൈം പറഞ്ഞു. ആസൂത്രണത്തിലും എച്ച്ആർ മാനേജ്‌മെന്റിലും നടപ്പാക്കിയ മാറ്റങ്ങൾ ഫലം കാണുന്നു എന്നതിന്റെ സൂചകമാണ് പുരസ്‌കാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.