പ്രവാസികൾക്ക് സന്തോഷവാർത്ത; അന്താരാഷ്ട്ര വിമാന നിരക്കുകളിൽ 15 ശതമാനം ഇളവുമായി എയർ ഇന്ത്യ എക്സ്പ്രസ്

  1. Home
  2. International

പ്രവാസികൾക്ക് സന്തോഷവാർത്ത; അന്താരാഷ്ട്ര വിമാന നിരക്കുകളിൽ 15 ശതമാനം ഇളവുമായി എയർ ഇന്ത്യ എക്സ്പ്രസ്

air india express


സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കായി ടിക്കറ്റ് നിരക്കിൽ 15 ശതമാനം വരെ കിഴിവ് നൽകുന്ന പ്രത്യേക ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. 'എക്സ്പ്ലോർ മോർ സെയിൽ' എന്ന പേരിൽ അവതരിപ്പിച്ച ഈ ആനുകൂല്യം 2027 മാർച്ച് 27 വരെയുള്ള യാത്രകൾക്കായി പ്രയോജനപ്പെടുത്താം. ഓഫർ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള അവസാന തീയതി ജൂലൈ ഒമ്പതാണ്. എയർലൈന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക കൺവീനിയൻസ് ഫീ നൽകേണ്ടതില്ലെന്ന് മാത്രമല്ല, ഒരു തവണ യാത്രാ തീയതി സൗജന്യമായി മാറ്റാനും അവസരമുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്ക് ആഴ്ചതോറും എണ്ണൂറിലധികം അന്താരാഷ്ട്ര സർവീസുകൾ നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ഈ തീരുമാനം പ്രവാസികൾക്ക് വലിയ ലാഭമാകും.