വിമാനങ്ങളിലും ഹരിത ഇന്ധനം നിർബന്ധമാക്കുന്നു; 2027 മുതൽ പുതിയ മാറ്റം

  1. Home
  2. International

വിമാനങ്ങളിലും ഹരിത ഇന്ധനം നിർബന്ധമാക്കുന്നു; 2027 മുതൽ പുതിയ മാറ്റം

flight


യാത്രകളിൽ നിന്നുള്ള കാർബൺ പുക പുറന്തള്ളൽ കുറയ്ക്കുന്നതിന്റെ ഭാഗമായി വിമാനങ്ങളിൽ 'സുസ്ഥിര വ്യോമയാന ഇന്ധനം' (Sustainable Aviation Fuel - SAF) നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇതിനായുള്ള കരട് നയം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) തയ്യാറാക്കി.

2027 മുതൽ സാധാരണ വിമാന ഇന്ധനത്തിൽ ഒരു ശതമാനം ഹരിത ഇന്ധനം കലർത്താനാണ് പ്രധാന നിർദേശം. ഇത് 2030-ഓടെ അഞ്ച് ശതമാനമായും 2040-ഓടെ 20 ശതമാനമായും ഉയർത്താനാണ് ലക്ഷ്യമിടുന്നത്. വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ നയം ഔദ്യോഗികമായി നിലവിൽ വരും.

ആദ്യഘട്ടത്തിൽ അന്താരാഷ്ട്ര സർവീസുകളിലാണ് ഇത് നടപ്പിലാക്കുക. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ഹരിത ഇന്ധനം മാത്രമേ ഇതിനായി ഉപയോഗിക്കാൻ പാടൂ. സാധാരണ ജെറ്റ് ഇന്ധനത്തേക്കാൾ രണ്ടും മൂന്നും മടങ്ങ് വിലകൂടുതലുള്ളതിനാൽ ആദ്യഘട്ടത്തിൽ വിതരണക്കാർക്ക് പ്രത്യേക ഇളവുകളും പ്രോത്സാഹനങ്ങളും നൽകാനും കരടിൽ വ്യവസ്ഥയുണ്ട്. എന്നാൽ ആഭ്യന്തര സർവീസുകൾക്കും മെഡിക്കൽ, അടിയന്തര ആവശ്യങ്ങൾക്കുള്ള വിമാനങ്ങൾക്കും ഈ നിബന്ധനയിൽ ഇളവ് ഉണ്ടായിരിക്കും.