ഗൾഫ്-യൂറോപ്പ് റെയിൽവേ പദ്ധതി; സൗദിയും തുർക്കിയും തമ്മിൽ ചരിത്ര കരാർ

  1. Home
  2. International

ഗൾഫ്-യൂറോപ്പ് റെയിൽവേ പദ്ധതി; സൗദിയും തുർക്കിയും തമ്മിൽ ചരിത്ര കരാർ

saudi


ഗൾഫ് മേഖലയെയും യൂറോപ്പിനെയും ട്രെയിൻ മാർഗ്ഗം ബന്ധിപ്പിക്കുന്ന വൻകിട റെയിൽവേ പദ്ധതിക്കായി സൗദി അറേബ്യയും തുർക്കിയും കൈകോർക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരക്കുനീക്കവും പ്രാദേശിക കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കുന്നതിനായുള്ള രണ്ട് സുപ്രധാന ധാരണാപത്രങ്ങളിൽ (MoU) ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. യാത്രക്കാർക്കും ചരക്കുനീക്കത്തിനും ഒരുപോലെ വേഗതയും എളുപ്പവുമേകുന്നതാണ് ഈ അന്താരാഷ്ട്ര റെയിൽവേ പദ്ധതി.

സൗദി ഗതാഗത മന്ത്രി എൻജി. സ്വാലിഹ് അൽ ജാസറും തുർക്കി ഗതാഗത മന്ത്രി അബ്ദുൽ ഖാദിർ ഉറാലോഗ്ലുവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ചരിത്രപരമായ ഈ ഉഭയകക്ഷി കരാറുകൾ ഒപ്പിട്ടത്. അതിർത്തികൾ കടന്നുള്ള ശക്തമായ ഒരു കരഗതാഗത ശൃംഖല കെട്ടിപ്പടുക്കുന്നതിനും ആഗോള സാമ്പത്തിക വ്യതിയാനങ്ങൾക്ക് അനുസൃതമായി വ്യാപാര-ലോജിസ്റ്റിക്സ് മേഖലകൾ മെച്ചപ്പെടുത്തുന്നതിനും ഈ നീക്കം നിർണായക പങ്കുവഹിക്കുമെന്ന് തുർക്കി ഗതാഗത മന്ത്രി വ്യക്തമാക്കി.