'എന്റെ സുഹൃത്തിന് ജന്മദിനാശംസകൾ'; മോദിക്ക് ആശംസ നേർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി

  1. Home
  2. International

'എന്റെ സുഹൃത്തിന് ജന്മദിനാശംസകൾ'; മോദിക്ക് ആശംസ നേർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി

melody


ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. മോദിയെ തന്റെ 'സുഹൃത്ത്' എന്ന് വിശേഷിപ്പിച്ച മെലോണി, അദ്ദേഹത്തിന് നല്ല ആരോഗ്യവും ഊർജ്ജവും വിജയവും ആശംസിച്ചു. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള സൗഹൃദബന്ധം ശക്തമായി തുടരുമെന്നും ഇരു രാഷ്ട്രങ്ങളുടെയും സമൃദ്ധിക്കായി ഒന്നിച്ചു പ്രവർത്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

മെലോണിയ്ക്ക് പുറമെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ ഉൾപ്പെടെയുള്ള നിരവധി ലോക നേതാക്കളും പ്രധാനമന്ത്രി മോദിക്ക് ജന്മദിനാശംസകൾ അറിയിച്ചു. ആഗോളതലത്തിൽ വലിയ സ്വാധീനവും ആദരവുമുള്ള നേതാവാണ് മോദിയെന്ന് വിശേഷിപ്പിച്ച പുതിൻ, ഇന്ത്യ-റഷ്യ തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ മോദി നൽകിയ സംഭാവനകളെ പ്രശംസിക്കുകയും ചെയ്തു.