യുഎഇയിൽ ചൂട് ശക്തമാകുന്നു; ചിലയിടങ്ങളിൽ താപനില 43 ഡിഗ്രിവരെ രേഖപ്പെടുത്തി

  1. Home
  2. International

യുഎഇയിൽ ചൂട് ശക്തമാകുന്നു; ചിലയിടങ്ങളിൽ താപനില 43 ഡിഗ്രിവരെ രേഖപ്പെടുത്തി

heat sun


യുഎഇയിൽ വരും മണിക്കൂറുകളിൽ അന്തരീക്ഷ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും ചില പ്രദേശങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടും.ദുബൈയിൽ 41 ഡിഗ്രി സെൽഷ്യസും അബൂദബിയിൽ 40 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയർന്നേക്കും. രാജ്യവ്യാപകമായി കുറഞ്ഞ താപനില 19 ഡിഗ്രിയും കൂടിയ താപനില 43 ഡിഗ്രി സെൽഷ്യസും വരെയായിരിക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

കഴിഞ്ഞ ദിവസം അൽ ദഫ്ര മേഖലയിലെ അൽ ഗുവൈഫാത്തിൽ രാജ്യത്തെ ഉയർന്ന താപനിലയായ 43.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. അറേബ്യൻ ഗൾഫിൽ ഉച്ചയ്ക്കുശേഷവും രാത്രിയോടെയും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും പ്രത്യേകിച്ച് വടക്കൻ മേഖലകളിൽ കടൽക്ഷോഭം ശക്തമാകാമെന്നും അധികൃതർ അറിയിച്ചു.ഒമാൻ കടലിലും വൈകുന്നേരത്തോടെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വടക്കുപടിഞ്ഞാറോട്ട് കാറ്റ് വീശാനാണ് സാധ്യത. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത 40 കിലോമീറ്റർ വരെ ഉയരാം.ഇതോടെ തുറസ്സായ പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉയരാനും കാഴ്ചാപരിധി കുറയാനും സാധ്യതയുണ്ട്. ഉച്ചയ്ക്കുശേഷം കടലിൽ പോകുന്നവരും തീരദേശങ്ങളിൽ കഴിയുന്നവരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിർദേശിച്ചു.