കുവൈത്തിൽ ചൂട് കൂടുന്നു; താപനില 50 ഡിഗ്രിയിലേക്ക് ഉയരാൻ സാധ്യത
കുവൈത്തിൽ വരും ദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. പകൽ സമയത്തെ താപനില 45 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നും ജൂൺ തുടക്കത്തോടെ ഇത് 50 ഡിഗ്രിക്ക് അടുത്തെത്താൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.പ്രമുഖ കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം വേനൽക്കാലം സാധാരണയേക്കാൾ നേരത്തെ തന്നെ ശക്തമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശികമായി 'അൽ-ബവാരിഹ്', 'ബാരിഹ് അൽ-തുരയ്യ' എന്നീ വരണ്ട കാറ്റുകൾ നേരത്തെ ആരംഭിച്ചതാണ് ചൂട് വർധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. ഇതോടൊപ്പം വടക്കുപടിഞ്ഞാറൻ കാറ്റിന്റെ ശക്തി വർധിക്കുന്നത് പൊടിക്കാറ്റിനും സാധ്യത സൃഷ്ടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.