ഒമാനിൽ ചൂട് കൂടുന്നു; ബർകയിൽ 46.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി

  1. Home
  2. International

ഒമാനിൽ ചൂട് കൂടുന്നു; ബർകയിൽ 46.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി

heat


ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ബർകയിൽ ഏറ്റവും ഉയർന്ന താപനിലയായ 46.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.വേനൽക്കാലം കടുത്തതോടെ രാജ്യത്തെ നിരവധി വിലായത്തുകളിൽ ബുധനാഴ്ച താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തിയതായി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കാലാവസ്ഥാ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.റുസ്താഖിൽ 46.2 ഡിഗ്രി സെൽഷ്യസും സുവൈഖിൽ 46.0 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. വാദി അൽ മആവിയിൽ 45.8 ഡിഗ്രി സെൽഷ്യസും നഖലിൽ 45.7 ഡിഗ്രി സെൽഷ്യസും ചൂട് അനുഭവപ്പെട്ടു.

സുഹാർ, ബിദ്ബിദ്, അൽ അമിറാത്ത്, അൽ കാമിൽ വൽ വാഫി, ഫഹൂദ്, ജഅലാൻ ബാനി ബു ഹസൻ എന്നിവിടങ്ങളിലും 45 ഡിഗ്രിക്ക് മുകളിലാണ് താപനില രേഖപ്പെടുത്തിയത്.സുൽത്താനേറ്റിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും അതിശക്തമായ ചൂട് തുടരുന്ന സാഹചര്യത്തിൽ ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ധാരാളം വെള്ളം കുടിക്കാനും ചൂടുമായി ബന്ധപ്പെട്ട സുരക്ഷാ മുൻകരുതലുകൾ പാലിക്കാനും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.