അബൂദബിയിൽ കനത്ത മൂടൽമഞ്ഞ്: പ്രധാന റോഡുകളിൽ വേഗപരിധി 80 കിലോമീറ്ററായി കുറച്ചു

  1. Home
  2. International

അബൂദബിയിൽ കനത്ത മൂടൽമഞ്ഞ്: പ്രധാന റോഡുകളിൽ വേഗപരിധി 80 കിലോമീറ്ററായി കുറച്ചു

fog alert


അബൂദബിയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് റോഡുകളിൽ ദൃശ്യപരത കുറഞ്ഞ പശ്ചാത്തലത്തിൽ പ്രധാന പാതകളിൽ വേഗപരിധി 80 കിലോമീറ്ററായി കുറച്ചു. റോഡുകളിലെ കാഴ്ചപരിധി ഒരു കിലോമീറ്ററിൽ താഴെയായി കുറയാൻ സാധ്യതയുണ്ടെന്ന ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ (NCM) മുന്നറിയിപ്പിന് പിന്നാലെയാണ് അബൂദബി പോലീസിന്റെ നടപടി. പ്രതികൂല കാലാവസ്ഥയിൽ വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ മുൻകരുതൽ.

ദുബൈ-അബൂദബി ഇ11 (E11) പാത, അബൂദബി-അൽ ഐൻ റോഡ്, ശൈഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡ് തുടങ്ങി പ്രധാന റോഡുകളിലാണ് വേഗപരിധി മാറ്റിനിശ്ചയിച്ചിട്ടുള്ളത്. താത്കാലിക വേഗപരിധി റോഡുകളിലെ ഇലക്ട്രോണിക് ഡിസ്‌പ്ലേ ബോർഡുകളിലും മൊബൈൽ അലേർട്ടുകൾ വഴിയും പ്രദർശിപ്പിച്ചിട്ടുണ്ട്. വേഗപരിധി നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് കൃത്യമായ പിഴ ചുമത്തുമെന്നും പോലീസിന്റെ മുന്നറിയിപ്പിൽ പറയുന്നു.