ഖത്തറിൽ വരും ദിവസങ്ങളിൽ കനത്ത മൂടൽമഞ്ഞിന് സാധ്യത; വാഹനയാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം
ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി. നവംബർ 18 ബുധനാഴ്ച മുതൽ വാരാന്ത്യം വരെ രാത്രികാലങ്ങളിലും അതിരാവിലെയുമാണ് മൂടൽമഞ്ഞിന് സാധ്യതയുള്ളത്.
മൂടൽമഞ്ഞ് ശക്തമാകുന്നതോടെ പലയിടങ്ങളിലും ദൂരക്കാഴ്ച കുറയാൻ ഇടയുണ്ട്. ഈ സാഹചര്യത്തിൽ വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും ഗതാഗത സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
