യുഎഇയിൽ കനത്ത മൂടൽമഞ്ഞിന് സാധ്യത; വേഗപരിധി 80 കിലോമീറ്ററായി കുറച്ചു

  1. Home
  2. International

യുഎഇയിൽ കനത്ത മൂടൽമഞ്ഞിന് സാധ്യത; വേഗപരിധി 80 കിലോമീറ്ററായി കുറച്ചു

image


യുഎഇയിൽ കനത്ത മൂടൽമഞ്ഞിന് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.രാജ്യത്തിന്റെ തെക്കന്‍ മേഖലകളില്‍ കാഴ്ചാപരിധി കുറയാൻ സാധ്യതയുള്ളതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റെഡ്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. മൂടൽമഞ്ഞ് ശക്തമാകുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് നിർദേശിച്ചു.

കാഴ്ചാപരിധി കുറയുന്ന മേഖലകളിൽ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ചിട്ടുണ്ട്. റോഡുകളിലെ ഡിജിറ്റൽ ബോർഡുകളിൽ പ്രദർശിപ്പിക്കുന്ന വേഗപരിധി കൃത്യമായി പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഇന്നുരാത്രിയും നാളെ രാവിലെയും തീരദേശ, ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞ് തുടരാൻ സാധ്യതയുണ്ട്. രാജ്യത്ത് താപനില 19 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.