സൗദിയിലെ ആറ് മേഖലകളിൽ ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കാലാവസ്ഥാ മുന്നറിയിപ്പ്

  1. Home
  2. International

സൗദിയിലെ ആറ് മേഖലകളിൽ ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കാലാവസ്ഥാ മുന്നറിയിപ്പ്

saudi rain


സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തെ വിവിധ മേഖലകളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളിൽ ശക്തമായ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്.

നജ്റാൻ, ജീസാൻ, അസീർ, അൽ ബാഹ, മക്ക പ്രവിശ്യയുടെ മലമ്പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും മഴ പ്രതീക്ഷിക്കുന്നത്. കിഴക്കൻ പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

മഴയ്ക്കൊപ്പം കിഴക്കൻ പ്രവിശ്യ, റിയാദ് എന്നിവിടങ്ങളിലും വടക്കൻ-തീരദേശ മേഖലകളായ മക്ക, മദീന, തബൂക്ക് എന്നിവിടങ്ങളിലും ശക്തമായ പൊടിക്കാറ്റിനും മണിക്കൂറിൽ ഉയർന്ന വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.