അൽ ദഫ്‌റയിൽ കനത്ത മഴ; യു.എ.ഇയിൽ നാലുദിവസം കൂടി മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

  1. Home
  2. International

അൽ ദഫ്‌റയിൽ കനത്ത മഴ; യു.എ.ഇയിൽ നാലുദിവസം കൂടി മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

uae rain


യു.എ.ഇയിൽ വരുന്ന നാലുദിവസം കൂടി മഴ തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം അൽ ദഫ്‌റ മേഖലയിലെ അബൂദാബി-റസീൻ റോഡിൽ കനത്ത മഴ രേഖപ്പെടുത്തിയിരുന്നു. കിഴക്കൻ മേഖലയിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായാണ് കാലാവസ്ഥാ മാറ്റം.

വാരാന്ത്യത്തോടെ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ നിന്ന് ഉൾനാടൻ, പടിഞ്ഞാറൻ മേഖലകളിലേക്ക് മഴമേഘങ്ങൾ വ്യാപിക്കും. ശനിയാഴ്ച കൂടുതൽ പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഞായറാഴ്ചയും തിങ്കളാഴ്ചയും കിഴക്കൻ, പടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ഇടത്തരം മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാറ്റിൽ പൊടിപടലങ്ങൾ ഉയർന്ന് കാഴ്ചപരിധി കുറഞ്ഞേക്കുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ചൊവ്വാഴ്ചയോടെ അന്തരീക്ഷം തെളിഞ്ഞ് കാലാവസ്ഥ സാധാരണ നിലയിലാകുമെന്നും അധികൃതർ വ്യക്തമാക്കി.