ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴ; അൽ ഹംറയിലും സലാലയിലും കൂടുതൽ മഴ രേഖപ്പെടുത്ത
ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചതായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് അൽ ഹംറ മേഖലയിലാണ് (28 മില്ലിമീറ്റർ). സലാലയിൽ 25 മില്ലിമീറ്ററും വാദി ബാനി ഖാലിദിൽ 19 മില്ലിമീറ്ററും റുസ്താഖിൽ 12 മില്ലിമീറ്ററും മഴ ലഭിച്ചു.
ദിമ വതായീൻ (10 മി.മീ), സിനാവ് (8 മി.മീ), ജബൽ അഖ്ദർ (6 മി.മീ), ഇബ്ര (6 മി.മീ), അൽ മുദൈബി (5 മി.മീ) എന്നിങ്ങനെയാണ് മറ്റ് പ്രധാന മേഖലകളിലെ മഴക്കണക്കുകൾ. ഇബ്രി, സൂർ, ഇസ്കി, റഖ്യൂത്ത്, താഖ എന്നിവിടങ്ങളിൽ 3 മില്ലിമീറ്റർ വീതവും സുഹാർ, ദൽകൂത്ത്, അൽ ജാസിർ, മിർബാത്ത് പ്രദേശങ്ങളിൽ 2 മില്ലിമീറ്റർ വീതവും മഴ ലഭിച്ചപ്പോൾ ബഹ്‌ല, അൽ ഖാബിൽ, അൽ കാമിൽ വൽ വാഫി എന്നിവിടങ്ങളിലാണ് ഏറ്റവും കുറഞ്ഞ മഴ (1 മി.മീ) രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും ഒമാന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാനവും മഴയും തുടർന്നേക്കുമെന്നാണ് പ്രവചനം.
