ഒമാന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി

  1. Home
  2. International

ഒമാന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി

image


ഒമാന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി(സിഎഎ) അറിയിച്ചു. വെള്ളിയാഴ്ച ഉച്ച മുതൽ ശനിയാഴ്ച പുലർച്ചെ വരെ നിരവധി ഗവർണറേറ്റുകളിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ(സിഎഎ) മുന്നറിയിക്കൽ പറയുന്നു

നാഷണൽ മൾട്ടി-ഹാസാർഡ് ഏർലി വാണിംഗ് സെന്റർ പറയുന്നത് പ്രകാരം സൗത്ത് ഷർഖിയ, നോർത്ത് ഷർഖിയ, ദാഖിലിയ, ദാഹിറ, ദോഫാറിലെ മരുഭൂമികൾ എന്നിവിടങ്ങളിൽ 20 മുതൽ 40 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്, ഇത് വാദികളുടെയും അരുവികളുടെയും ഒഴുക്കിനും കാരണമാകും.

ഈ കാലയളവിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും നദികൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും കടലിൽ ഒഴിവാക്കണമെന്നും സിഎഎ അഭ്യർത്ഥിച്ചു. ആവശ്യമെങ്കിൽ 24 മണിക്കൂറിനുള്ളിൽ പുതിയ മുന്നറിയിപ്പ് നൽകുമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു