സൗദിയിൽ കനത്ത മഴ സാധ്യത; മക്കയിലും അസീറിലും റെഡ് അലർട്ട്
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. കാലാവസ്ഥ മോശമാകാൻ സാധ്യതയുള്ളതിനാൽ മക്ക, അൽ ബാഹ, അസീർ പ്രവിശ്യകളിലും ത്വാഇഫ് ഗവർണറേറ്റിലും അധികൃതർ 'റെഡ് അലർട്ട്' പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സ്വദേശികളും വിദേശികളും ഒരുപോലെ ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ ഏജൻസികൾ അഭ്യർത്ഥിച്ചു. അപകടങ്ങൾ ഒഴിവാക്കാൻ താഴ്‌വരകൾ, അരുവികൾ, മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
