മഴയും ശക്തമായ കാറ്റും കനക്കും: സൗദിയിലെ വിവിധ പ്രദേശങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പ്

  1. Home
  2. International

മഴയും ശക്തമായ കാറ്റും കനക്കും: സൗദിയിലെ വിവിധ പ്രദേശങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പ്

kuwait rain


സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജിസാൻ, അസീർ, അൽ ബഹ മേഖലകളിലും മക്ക പ്രവിശ്യയിലെ ഉയർന്ന പ്രദേശങ്ങളിലുമാണ് ആലിപ്പഴ വർഷത്തോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്.

പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഈ പ്രദേശങ്ങളിലെ താമസക്കാരും യാത്രക്കാരും കടുത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. കനത്ത മഴയ്ക്ക് പുറമെ ഈ മേഖലകളുടെ കിഴക്കൻ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്.

പൊടിക്കാറ്റ് മൂലം ജിസാനിലേക്കുള്ള തീരദേശ പാതയിലും നജ്‌റാൻ മേഖലയുടെ കിഴക്കൻ ഭാഗങ്ങളിലും കാഴ്ചപരിധി പൂർണമായി തടസ്സപ്പെട്ടേക്കാം. അതിനാൽ വാഹനം ഓടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പിലുണ്ട്. അതേസമയം, കിഴക്കൻ പ്രവിശ്യയുടെ തെക്കൻ മേഖലകളിൽ വരും ദിവസങ്ങളിലും ഉയർന്ന ചൂട് തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.