ഒമാനിൽ കനത്ത വേനൽ മഴ; ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ജബൽ അഖ്ദറിൽ

  1. Home
  2. International

ഒമാനിൽ കനത്ത വേനൽ മഴ; ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ജബൽ അഖ്ദറിൽ

jabal akdhar


ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ വേനൽ മഴ തുടരുന്നു. ഞായറാഴ്ച മുതൽ ബുധനാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് ജബൽ അഖ്ദറിലാണ്; 37 മില്ലീമീറ്റർ. രാജ്യത്തുടനീളമുള്ള വിവിധ വിലായത്തുകളിൽ ഉയർന്ന അളവിൽ മഴ ലഭിച്ചതായി കാർഷിക, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ജബൽ അഖ്ദർ കഴിഞ്ഞാൽ സലാലയിലാണ് കൂടുതൽ മഴ ലഭിച്ചത് (28 മി.മീ). വാദി ബനീ ഖാലിദിലാണ് ഏറ്റവും കുറഞ്ഞ മഴ രേഖപ്പെടുത്തിയത് (3 മി.മീ).

മറ്റ് പ്രമുഖ മേഖലകളിൽ രേഖപ്പെടുത്തിയ മഴയുടെ അളവ്:

  • അൽ ജാസിർ: 21 മി.മീ
  • ഇബ്രി: 19 മി.മീ
  • ഖസബ്: 18 മി.മീ
  • അൽ റുസ്താഖ്: 17 മി.മീ
  • ലിവ, ഷിനാസ്: 15 മി.മീ വീതം
  • സുവൈഖ്: 14 മി.മീ
  • സുഹാർ, ഇബ്ര: 13 മി.മീ വീതം
  • മുസന്ന: 11 മി.മീ
  • മസ്‌കത്ത്, ബർക്ക: 10 മി.മീ വീതം
  • മുദൈബി, സീബ്: 9 മി.മീ വീതം
  • അൽ ഹംറ, സൂർ: 8 മി.മീ വീതം
  • ഇസ്‌കി, ആദം: 7 മി.മീ വീതം
  • ഹൈമ: 6 മി.മീ
  • ദുകം, നിസ്‌വ: 5 മി.മീ വീതം

ജബൽ അഖ്ദർ പോലുള്ള മലയോര മേഖലകളിലും ദോഫാർ ഗവർണറേറ്റിലുമാണ് കനത്ത മഴ കേന്ദ്രീകരിച്ചിരിക്കുന്നത്. നിലവിലുള്ള വേനൽ മഴ ഒമാനിലെ ഭൂഗർഭ ജലസ്രോതസ്സുകൾ പോഷിപ്പിക്കുന്നതിനും വിവിധ പ്രദേശങ്ങളിൽ താപനില കുറഞ്ഞ് ആശ്വാസകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും കാരണമായിട്ടുണ്ട്.