ഇലക്ട്രിക് വാഹന ഉപയോക്താക്കൾക്ക് കൈത്താങ്ങ്; പൊതുപാർക്കിങ് കേന്ദ്രങ്ങളിൽ 332 ചാർജിങ് പോയിന്റുകൾ തുറന്ന് അബൂദബി

  1. Home
  2. International

ഇലക്ട്രിക് വാഹന ഉപയോക്താക്കൾക്ക് കൈത്താങ്ങ്; പൊതുപാർക്കിങ് കേന്ദ്രങ്ങളിൽ 332 ചാർജിങ് പോയിന്റുകൾ തുറന്ന് അബൂദബി

ev


അബൂദബിയിൽ ഇലക്ട്രിക് വാഹന (ഇ.വി) ഉപയോക്താക്കൾക്ക് സൗകര്യമൊരുക്കി പൊതുപാർക്കിങ് മേഖലകളിൽ 332 ചാർജിങ് പോയിന്റുകൾ ഉൾപ്പെടുന്ന 244 ചാർജിങ് യൂണിറ്റുകൾ പ്രവർത്തനസജ്ജമാക്കി അബൂദബി. മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും (ഡി.എം.ടി) കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററും (അബൂദബി മൊബിലിറ്റി) ക്യു മൊബിലിറ്റിയും സഹകരിച്ചാണ് 'മവാഖിഫ്' പാർക്കിങ് കേന്ദ്രങ്ങളിൽ ഈ പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. അബൂദബി സിറ്റി, അൽ ഐൻ സിറ്റി, അൽ ദഫ്ര മേഖലകളിലെ 10 പ്രധാന പ്രദേശങ്ങളിലായി 405 കേന്ദ്രങ്ങളിലാണ് ചാർജിങ് സൗകര്യങ്ങൾ ഒരുക്കുന്നത്. ആകെ ലക്ഷ്യമിടുന്ന 1,000 യൂണിറ്റുകളിൽ 244 യൂണിറ്റുകളാണ് നിലവിൽ പ്രവർത്തനം ആരംഭിച്ചത്. സാധാരണ യാത്രക്കാർക്കായി 22 കെ.വി ചാർജറുകളും, വേഗത്തിൽ ചാർജ് ചെയ്യുന്നതിനായി 60 കെ.വി മുതൽ 160 കെ.വി വരെ ശേഷിയുള്ള ഫാസ്റ്റ് ചാർജറുകളും ഇതിൽ സജ്ജമാക്കിയിട്ടുണ്ട്.