ഇറാന്‍ യുദ്ധം പരിഹരിക്കാന്‍ നാളെ പാക്കിസ്താനില്‍ ഉന്നതതല ചര്‍ച്ച

  1. Home
  2. International

ഇറാന്‍ യുദ്ധം പരിഹരിക്കാന്‍ നാളെ പാക്കിസ്താനില്‍ ഉന്നതതല ചര്‍ച്ച

iran school attack


ഇറാന്‍ യുദ്ധത്തിന് നയതന്ത്ര പരിഹാരം കണ്ടെത്താന്‍ പാക്കിസ്താന്റെ മുന്‍കൈയില്‍ നാളെ ഇസ്‌ലാമബാദില്‍ ഉന്നതതല ചര്‍ച്ച. സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. ഇറാന്‍ യുദ്ധത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള പാക്കിസ്താന്റെ പുതിയ നീക്കങ്ങളുടെ ഭാഗമായാണ് ഉന്നതതല ചര്‍ച്ച.

സൗദി അറേബ്യയിലെ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരന്‍, തുര്‍ക്കിയില്‍നിന്ന് ഹക്കാന്‍ ഫിദാന്‍, ഈജിപ്തിനെ പ്രതിനിധീകരിച്ച് ബദര്‍ അബ്ദുലാറ്റി എന്നിവരാണ് പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍ ചര്‍ച്ചകള്‍ക്ക് എത്തുന്നത്.

ഇറാന്‍ യുദ്ധത്തിനെ തുടര്‍ന്നുള്ള ഊര്‍ജ്ജ പ്രതിസന്ധി കാരണം നട്ടംതിരിഞ്ഞ അവസ്ഥയിലാണ് പാക്കിസ്താന്‍. ഇന്ധനക്ഷാമം അടക്കമുള്ള പ്രശ്‌നങ്ങള്‍ പാക്കിസ്താനെ ആഴത്തില്‍ ബാധിച്ചിട്ടുണ്ട്. ഇതിനിടയിലാണ്, യുഎസ് പ്രസിഡന്റ് ട്രംപുമായും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന പാക് നേതാക്കള്‍ നയതന്ത്ര പരിഹാരങ്ങളുമായി രംഗത്തുവന്നത്.