ഹിജ്റ പുതുവത്സര അവധി: പ്രവർത്തനസമയം പ്രഖ്യാപിച്ച് ദുബായ് ജി.ഡി.ആർ.എഫ്.എ

  1. Home
  2. International

ഹിജ്റ പുതുവത്സര അവധി: പ്രവർത്തനസമയം പ്രഖ്യാപിച്ച് ദുബായ് ജി.ഡി.ആർ.എഫ്.എ

gdrfa


ഹിജ്റ പുതുവത്സര അവധിക്കാലത്തെ തങ്ങളുടെ സേവന കേന്ദ്രങ്ങളുടെ പ്രവർത്തനസമയം ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) പ്രഖ്യാപിച്ചു. 2026 ജൂൺ 15 തിങ്കളാഴ്ചയാണ് രാജ്യത്ത് ഹിജ്‌റ പുതുവൽസര അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അവധി ദിനത്തിലും ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റിലൂടെയും സ്മാർട്ട് ആപ്ലിക്കേഷനിലൂടെയും ഡിജിറ്റൽ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

അവധിക്കാലത്ത് അൽ അവീർ കസ്റ്റമർ ഹാപ്പിനസ് സെന്റർ രാവിലെ 6 മുതൽ രാത്രി 8 വരെ പ്രവർത്തിക്കും. അൽ മനാറ കസ്റ്റമർ ഹാപ്പിനസ് സെന്ററും ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ (അൽ ത്വാർ 2 മേഖല) ഫ്രീ സോൺ വിഭാഗവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് സേവനങ്ങൾ നൽകുക. അതേസമയം, ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 3 അറൈവൽസിലുള്ള കസ്റ്റമർ ഹാപ്പിനസ് സെന്റർ പതിവുപോലെ 24 മണിക്കൂറും പ്രവർത്തിക്കും.

കൂടാതെ, ഉപഭോക്തൃ സഹായങ്ങൾക്കായി 8005111 എന്ന ടോൾ-ഫ്രീ നമ്പറിൽ 'അമർ' കോൺടാക്ട് സെന്ററിന്റെ സേവനവും 24 മണിക്കൂറും ലഭ്യമാണ്. അവധിക്കാലത്ത് വിവിധ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്നും യാത്രക്കാർക്കും ഉപഭോക്താക്കൾക്കും മികച്ച സേവനം ഉറപ്പാക്കുമെന്നും ജി.ഡി.ആർ.എഫ്.എ വ്യക്തമാക്കി.