'ഏഴ് ദിവസത്തിനുള്ളിൽ ഹോർമൂസ് തുറക്കാം': നിബന്ധനകൾ വെച്ച് ഇറാൻ

  1. Home
  2. International

'ഏഴ് ദിവസത്തിനുള്ളിൽ ഹോർമൂസ് തുറക്കാം': നിബന്ധനകൾ വെച്ച് ഇറാൻ

strait of hormuz


പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഹോർമൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളിൽ തുറക്കാൻ തയ്യാറാണെന്ന് അറിയിച്ച് ഇറാൻ. എന്നാൽ ഇതിനായി അമേരിക്കയുടെ സൈനിക സമ്മർദ്ദം കുറയ്ക്കണമെന്നും ഇറാനിയൻ തുറമുഖങ്ങൾക്ക് മേലുള്ള ഉപരോധം പിൻവലിക്കണമെന്നും ഇറാൻ പ്രധാന നിബന്ധനകൾ മുന്നോട്ടുവെച്ചു. യു.എസുമായി നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചാണ് ഇറാന്റെ ഈ പുതിയ നീക്കം.

മധ്യസ്ഥ രാജ്യങ്ങൾ മുഖേന സെപ്റ്റംബർ 16-നാണ് ഇറാൻ ഈ നിർദ്ദേശം അമേരിക്കയെ ഔദ്യോഗികമായി അറിയിച്ചത്. ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തിനിടെ മധ്യസ്ഥരുമായി ഈ വിഷയം കൂടുതൽ ചർച്ച ചെയ്യാനും ഇറാൻ പദ്ധതിയിടുന്നുണ്ട്.

യു.എസ്-ഇറാൻ തർക്കം രൂക്ഷമായതോടെ തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവും ആഗോള ഊർജ്ജ വിപണിയും കടുത്ത പ്രതിസന്ധിയിലായിരുന്നു. ഹോർമൂസുമായി ബന്ധപ്പെട്ട സൈനിക നടപടികൾ അമേരിക്ക പൂർണ്ണമായും അവസാനിപ്പിക്കണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം. ഈ വ്യവസ്ഥ അംഗീകരിക്കുകയാണെങ്കിൽ കടലിടുക്കിലെ തടസ്സങ്ങൾ നീക്കാനും തർക്കങ്ങളിൽ ചർച്ചയ്ക്ക് തയ്യാറാകാനും ഒരുക്കമാണെന്ന് ഇറാൻ വ്യക്തമാക്കുന്നു.