യു.എ.ഇയിൽ ഇത്തവണ ചൂടുകൂടിയ തണുപ്പുകാലം; കൂടുതൽ മഴയ്ക്കും സാധ്യതയെന്ന് പ്രവചനം

  1. Home
  2. International

യു.എ.ഇയിൽ ഇത്തവണ ചൂടുകൂടിയ തണുപ്പുകാലം; കൂടുതൽ മഴയ്ക്കും സാധ്യതയെന്ന് പ്രവചനം

uae rain


യു.എ.ഇയിൽ ഇത്തവണ സാധാരണയേക്കാൾ ചൂടും ഈർപ്പവും ഏറിയ തണുപ്പുകാലമായിരിക്കുമെന്ന് എമിറേറ്റ്‌സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ. പ്രതിഭാസമായ 'എൽ നിനോ'യുടെ (El Niño) ശക്തമായ സ്വാധീനം കാരണം രാജ്യത്ത് തണുപ്പ് കുറയുമെങ്കിലും ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

നവംബർ, ഡിസംബർ മാസങ്ങളിൽ എൽ നിനോ അതിന്റെ ഉയർന്ന ഘട്ടത്തിലെത്തുമെന്നും ഫെബ്രുവരി അല്ലെങ്കിൽ മാർച്ച് വരെ ഇതിന്റെ പ്രഭാവം തുടരുമെന്നും അൽ ജർവാൻ ചൂണ്ടിക്കാട്ടി. ഒക്ടോബർ പകുതിയോടെ താപനില സാധാരണയായി 20 ഡിഗ്രി സെൽഷ്യസിന് താഴെ എത്തേണ്ട സ്ഥാനത്ത്, നിലവിൽ രാത്രികാല താപനില 23-24 ഡിഗ്രി സെൽഷ്യസിലും പകൽ താപനില 35 ഡിഗ്രിക്ക് മുകളിലുമാണ് രേഖപ്പെടുത്തുന്നത്. പസഫിക് സമുദ്രത്തിലെ താപനില സാധാരണയേക്കാൾ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതാണ് ഈ മാറ്റത്തിന് കാരണം.

കൂടുതൽ മഴ ലഭിക്കുമെന്നത് പ്രളയമുണ്ടാകുമെന്ന ഭീതിയായി കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഴയുടെ അളവും അത് എത്ര സമയത്തിനുള്ളിൽ പെയ്യുന്നു എന്നതും അനുസരിച്ചായിരിക്കും പ്രളയസാധ്യത നിശ്ചയിക്കപ്പെടുക. നിലവിൽ എൽ നിനോ കാരണം ആഫ്രിക്കൻ രാജ്യങ്ങളിലും തെക്കുകിഴക്കൻ ഏഷ്യയിലും രൂക്ഷമായ വരൾച്ച അനുഭവപ്പെടുന്നുണ്ട്.