സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; വിമാനത്താവളങ്ങളും റിഫൈനറികളും ലക്ഷ്യമിട്ടു; ഡൽഹി കേരള ഹൗസിൽ കൺട്രോൾ റൂം

  1. Home
  2. International

സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; വിമാനത്താവളങ്ങളും റിഫൈനറികളും ലക്ഷ്യമിട്ടു; ഡൽഹി കേരള ഹൗസിൽ കൺട്രോൾ റൂം

aramco


സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം. തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാം, നജ്റാൻ വിമാനത്താവളങ്ങൾ, രണ്ട് ഓയിൽ റിഫൈനറികൾ, പൈപ്പ് ലൈനുകൾ, ഖമീസ് മുഷൈത്ത് എയർബേസ് എന്നിവ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്യ ഖാസിം സാരി അവകാശപ്പെട്ടു.

ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യ കണക്കിലെടുത്ത് ഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു (ഹെൽപ്പ് ലൈൻ നമ്പറുകൾ: 011-23747079, 9310443880). ഒക്ടോബർ 21-ന് ദമ്മാം കിംഗ് ഫഹദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കി വരുന്നതായി റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. സുരക്ഷ മുൻനിർത്തി റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ സസ്പെൻഷൻ ഇൻഡിഗോ ഒക്ടോബർ 31 വരെ നീട്ടിയിട്ടുണ്ട്.