സൗദിയിൽ ഹൂതി ആക്രമണം: 11 പേർക്ക് പരിക്ക്, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

  1. Home
  2. International

സൗദിയിൽ ഹൂതി ആക്രമണം: 11 പേർക്ക് പരിക്ക്, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

saudi


സൗദി അറേബ്യയിലെ നജ്റാനിൽ ഹൂതി വിമതർ നടത്തിയ പ്രൊജക്ടൈൽ ആക്രമണത്തിൽ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. ആക്രമണത്തെ തുടർന്നുണ്ടായ തീപിടിത്തത്തിലാണ് പലർക്കും പൊള്ളലേറ്റത്. പരിക്കേറ്റവരിൽ സൗദി സ്വദേശികൾക്ക് പുറമെ ഈജിപ്ത്, യമൻ, പാകിസ്താൻ പൗരന്മാരും ഉൾപ്പെടുന്നു.

യമനിലെ ഔദ്യോഗിക സൈനിക ക്യാമ്പുകൾക്ക് നേരെ ഇന്നലെയുണ്ടായ അതിരൂക്ഷമായ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് അതിർത്തി നഗരമായ നജ്റാനിലും ആക്രമണമുണ്ടായത്. ഇതോടെ നജ്റാൻ, അസീർ, ജിസാൻ തുടങ്ങിയ അതിർത്തി മേഖലകളിൽ സൗദി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇറാൻ പിന്തുണയുള്ള ഹൂതികളുടെ ഈ നീക്കത്തിന് ശക്തമായ തിരിച്ചടി നൽകാനാണ് സൗദി സൈന്യത്തിന്റെ തീരുമാനം.

വർഷങ്ങളായി തുടരുന്ന യമൻ ആഭ്യന്തര യുദ്ധത്തിനിടയിൽ സമീപകാലത്തുണ്ടായ ഏറ്റവും ശക്തമായ ആക്രമണങ്ങളിലൊന്നാണിത്. സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മേഖലയിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തത് അന്താരാഷ്ട്ര തലത്തിലും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.