ദമ്മാം വിമാനത്താവളത്തിലേക്കും ഹൂതി ആക്രമണം; ഖർജിലേക്ക് ബാലിസ്റ്റിക് മിസൈൽ
സൗദി അറേബ്യയിലെ സിവിലിയൻ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ടുള്ള യമനിലെ ഹൂതി വിമതരുടെ ആക്രമണം തുടരുന്നു. റിയാദ് വിമാനത്താവളത്തിൽ നടന്ന വിനാശകരമായ ആക്രമണത്തിന് പിന്നാലെ, ശനിയാഴ്ച രാത്രി ദമ്മാം വിമാനത്താവളത്തിന് നേരെയും ഹൂതികൾ ആക്രമണം നടത്തി. ദമ്മാമിൽ വിമാനത്താവളത്തിന് സമീപം പ്രൊജക്റ്റൈൽ പതിച്ചതായി സഖ്യസേന അറിയിച്ചെങ്കിലും വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ല.
ദമ്മാമിന് പുറമെ കിഴക്കൻ പ്രവിശ്യയിലേക്ക് എത്തിയ ഡ്രോൺ ആക്രമണവും, റിയാദിന് സമീപമുള്ള ഖർജിലേക്ക് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ ആക്രമണവും പ്രതിരോധ സേന വിജയകരമായി തകർത്തു. 12 പേർ കൊല്ലപ്പെട്ട റിയാദ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെങ്കിലും ഇന്ന് ഘട്ടംഘട്ടമായി സർവീസുകൾ പുനരാരംഭിക്കും. അതിനിടെ യമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ സഖ്യസേന തിരിച്ചടി കടുപ്പിച്ചു; പുലർച്ചെ മാത്രം ഹൂതികളുടെ 136 കേന്ദ്രങ്ങളിൽ സഖ്യസേന ബോംബാക്രമണം നടത്തി.
