സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും ഹൂതി ആക്രമണ ശ്രമം; മൂന്ന് ഡ്രോണുകളും രണ്ട് ബാലിസ്റ്റിക് മിസൈലുകളും സഖ്യസേന തകർത്തു
സൗദി അറേബ്യയെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണ ശ്രമങ്ങൾ സൗദി സഖ്യസേന വിജയകരമായി പരാജയപ്പെടുത്തി. തലസ്ഥാന നഗരിയായ റിയാദിന് നേരെ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകളും, കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി എത്തിയ മൂന്ന് ഡ്രോണുകളുമാണ് സൗദി വ്യോമപ്രതിരോധ സേന ആകാശത്തുവെച്ചുതന്നെ തകർത്തത്.
കിഴക്കൻ പ്രവിശ്യയിൽ മൂന്ന് മണിക്കൂറിനുള്ളിൽ മൂന്നാമത്തെ ഡ്രോണും വെടിവെച്ചിട്ടതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. ഇറാൻ പിന്തുണയുള്ള ഹൂതി വിമതരാണ് ഈ ആക്രമണ ശ്രമങ്ങൾക്ക് പിന്നിലെന്ന് സഖ്യസേന ഔദ്യോഗികമായി അറിയിച്ചു.
