സൗദി ശൈബ എണ്ണപ്പാടത്തിന് നേരെ ഹൂതി ഡ്രോൺ ആക്രമണം; ഫിലിപ്പൈൻസ്, നേപ്പാൾ പൗരന്മാർ കൊല്ലപ്പെട്ടു, ഇന്ത്യൻ പൗരന് പരിക്ക്

  1. Home
  2. International

സൗദി ശൈബ എണ്ണപ്പാടത്തിന് നേരെ ഹൂതി ഡ്രോൺ ആക്രമണം; ഫിലിപ്പൈൻസ്, നേപ്പാൾ പൗരന്മാർ കൊല്ലപ്പെട്ടു, ഇന്ത്യൻ പൗരന് പരിക്ക്

saudi drone attack


സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുള്ള ശൈബ എണ്ണപ്പാടത്തിന് നേരെ ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് പ്രവാസികൾ കൊല്ലപ്പെടുകയും ഒരു ഇന്ത്യൻ പൗരന് പരിക്കേൽക്കുകയും ചെയ്തു. ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഒരു പാകിസ്താൻ പൗരനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഇന്ത്യൻ പൗരന് അത്യാഹിത വിഭാഗത്തിൽ വിദഗ്ധ ചികിത്സ നൽകിവരികയാണെന്ന് അധികൃതർ അറിയിച്ചു.

ബുധനാഴ്ച രാവിലെ ശൈബ എണ്ണപ്പാടത്തെ സംസ്കരണ കേന്ദ്രം ലക്ഷ്യമിട്ടെത്തിയ ഡ്രോൺ സൗദി വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തിരുന്നു. എന്നാൽ തകർന്നുവീണ ഡ്രോണിന്റെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചാണ് അപകടമുണ്ടായതെന്ന് സൗദി ഊർജ്ജ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. അതേസമയം ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ഹൂതികൾ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി. ഈ ആക്രമണത്തിൽ ഒരു പ്രവാസി കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

മേഖലയിൽ ഹൂതി ആക്രമണങ്ങൾ കൂടുതൽ തീവ്രമായ സാഹചര്യത്തിൽ സൗദി അറേബ്യയിലെ അത്യാഹിത വിഭാഗത്തിൽ പെടാത്ത സർക്കാർ ജീവനക്കാരോടും കുടുംബാംഗങ്ങളോടും എത്രയും പെട്ടെന്ന് രാജ്യം വിടാൻ അമേരിക്ക ഉത്തരവിട്ടു. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഗൾഫ് മേഖലയിലുടനീളമുള്ള അമേരിക്കക്കാരുടെ മടങ്ങിപ്പോക്ക് ഉത്തരവുകളെക്കുറിച്ചുള്ള മറ്റ് പ്രചാരണങ്ങൾ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണ ഭീഷണിയെത്തുടർന്ന് മേഖലയിലേക്കുള്ള വിമാനങ്ങൾ പലതും വഴിതിരിച്ചുവിട്ടിട്ടുണ്ട്.