മക്ക ലക്ഷ്യമിട്ട് ഹൂതികളുടെ മിസൈൽ ആക്രമണ ശ്രമം; ആകാശത്തുവെച്ച് തകർത്ത് സൗദി പ്രതിരോധ സേന

  1. Home
  2. International

മക്ക ലക്ഷ്യമിട്ട് ഹൂതികളുടെ മിസൈൽ ആക്രമണ ശ്രമം; ആകാശത്തുവെച്ച് തകർത്ത് സൗദി പ്രതിരോധ സേന

mecca


മക്ക മേഖലയെ ലക്ഷ്യമാക്കി ഹൂതി ഭീകരർ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് വിജയകരമായി തകർത്തു. മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച പ്രദേശങ്ങളിൽ സിവിൽ ഡിഫൻസ് സംഘം അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിച്ചതായി ഔദ്യോഗിക വക്താവ് അറിയിച്ചു. തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങളിൽ ചിലത് സബൂഹ ഗ്രാമത്തിലാണ് പതിച്ചത്.

ജനവാസ മേഖലകളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വക്താവ് വ്യക്തമാക്കി. ഹൂതി ഭീകരർ പിന്തുടരുന്ന അപകടകരവും ശത്രുതാപരവുമായ സമീപനത്തെയാണ് ഇത് തുറന്നുകാട്ടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ബന്ധപ്പെട്ട സുരക്ഷാ-ദുരന്തനിവാരണ വിഭാഗങ്ങൾ സ്ഥലത്തെത്തുകയും അടിയന്തര മുൻകരുതലുകൾ പൂർണ്ണമായും നടപ്പിലാക്കുകയും ചെയ്തു. പ്രദേശവാസികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്.