റൺവേയിൽ വൻ ഗർത്തം; ന്യൂയോർക്കിൽ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി

  1. Home
  2. International

റൺവേയിൽ വൻ ഗർത്തം; ന്യൂയോർക്കിൽ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി

flight


അമേരിക്കയിലെ തിരക്കേറിയ ലാഗ്വേർഡിയ വിമാനത്താവളത്തിലെ പ്രധാന റൺവേയിൽ വൻ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് വ്യോമഗതാഗതം താറുമാറായി. സുരക്ഷാ കാരണങ്ങളാൽ റൺവേ അടച്ചതോടെ നൂറുകണക്കിന് ആഭ്യന്തര-അന്തർദേശീയ സർവീസുകൾ റദ്ദാക്കി.അവധി തിരക്കിനിടെയുണ്ടായ സംഭവത്തെ തുടർന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. നിലവിൽ ഒരു റൺവേ മാത്രമാണ് പ്രവർത്തിക്കുന്നത്.
പതിവ് പരിശോധനയ്ക്കിടയിലാണ് റൺവേയ്ക്ക് സമീപം അപകടകരമായ രീതിയിൽ മണ്ണ് ഇടിഞ്ഞുതാഴ്ന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. മോശം കാലാവസ്ഥയും വിമാന സർവീസുകളെ  ബാധിച്ചു.
കടൽ നികത്തിയ മണ്ണിലെ മാറ്റങ്ങളാകാം ഗർത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റൺവേ പുനരുദ്ധാരണ പ്രവർത്തനങ്ങൾ അടിയന്തരമായി പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.