ഒമാനിൽ 290 മരുന്നുകൾക്ക് വലിയ വിലക്കുറവ്; രോഗികൾക്ക് ആശ്വാസം

  1. Home
  2. International

ഒമാനിൽ 290 മരുന്നുകൾക്ക് വലിയ വിലക്കുറവ്; രോഗികൾക്ക് ആശ്വാസം

medicine


ആരോഗ്യ സംരക്ഷണ ചെലവുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ഒമാനിൽ 290 അവശ്യമരുന്നുകളുടെ വില ആരോഗ്യ മന്ത്രാലയം വെട്ടിക്കുറച്ചു. മരുന്നുകളുടെ വിലയിൽ ശരാശരി 22.4 ശതമാനം കുറവാണ് വരുത്തിയിരിക്കുന്നത്. വിപണിയിലെ മരുന്ന് വിലയെക്കുറിച്ച് കൃത്യമായ ഇടവേളകളിൽ നടത്തുന്ന പഠനങ്ങൾക്ക് ശേഷമാണ് നടപടി.

തിരഞ്ഞെടുത്ത ഔഷധ ഉൽപ്പന്നങ്ങൾക്ക് വ്യത്യസ്ത നിരക്കുകളിലാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ചില മരുന്നുകൾക്ക് പരമാവധി 88 ശതമാനം വരെ വിലക്കുറവ് ലഭിക്കും. സാധാരണക്കാർക്ക് ചികിത്സാ ചെലവ് ഭാരമാകാതിരിക്കാനും ഗുണനിലവാരമുള്ള മരുന്നുകൾ ന്യായവിലയ്ക്ക് ലഭ്യമാക്കാനും ഒമാൻ ഡ്രഗ് സേഫ്റ്റി സെന്റർ നടത്തുന്ന ഇടപെടലിന്റെ ഭാഗമായാണ് ഈ തീരുമാനം.